ന്യൂഡൽഹി: കൊവിഡ് -19 നെതിരെ ഐക്യദീപം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയായി ആകാശത്തേയ്ക്ക് വെടിയുതിർത്ത പാർട്ടി നേതാവിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ മഹിളാ മോർച്ച ബൽറാംപൂർ യൂണിറ്റ് അദ്ധ്യക്ഷയായ മഞ്ജു തിവാരിയാണ് ഞായറാഴ്ച രാത്രി 9ന് ആകാശത്തേയ്ക്ക് വെടിയുതിർത്തത്. സംഭവം വിവാദമായതോടെ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചാണ് മഞ്ജു തിവാരിയെ ബി.ജെ.പി. സസ്‌പെൻഡ് ചെയ്തത്. 'നഗരം ഒന്നാകെ മൺചിരാതുകളും മെഴുകുതിരികളും കൊണ്ട് ഐക്യദീപം തെളിയിച്ചത് കണ്ടു. എനിക്ക് ദീപാവലി ആണ് എന്ന തോന്നലുണ്ടായി. ഈ ആവേശത്തിൽ ഞാൻ ആകാശത്തേയ്ക്ക് വെടിയുതിർത്തതാണ്. ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു. മാപ്പു് ചോദിക്കുന്നു.'- മഞ്ജു തിവാരി പറഞ്ഞു.