ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകർക്ക് പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജി.എസ്.ടി, കസ്റ്റംസ് റീഫണ്ടുകൾ കൊടുത്ത് തീർക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർ ഉൾപ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് ഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകുന്നത്.