delhi

ന്യൂഡൽഹി:ഡൽഹിയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 20 ഹോട്ട് സ്‌പോട്ടുകൾ അടയ്ക്കും. ആളുകൾ പുറത്തിറങ്ങുന്നത് പൂർണമായും തടഞ്ഞ് അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാനാണ് സർക്കാർ ശ്രമം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മണ്ഡാവലി ഗലി നമ്പർ 1,പാണ്ഡവ് നഗർ എച്ച് ബ്ലോക്ക് ഗലി നം 1, ഖിച്ചടിപുർ ഗലി ഒന്നു മുതൽ മൂന്നുവരെ, കിഷൻകുഞ്ച് എക്സ്റ്റൻഷൻ ഗലി നമ്പർ 4, നിസാമുദ്ദീൻ,സദർബസാർ തുടങ്ങിയ മേഖലകളാണ് പൂർണമായും അടയ്ക്കുകയെന്നാണ് റിപ്പോർട്ട്.