covid-19

ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടാൻ ഒരുങ്ങുന്നത്. 37 ദിവസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നത്. ലോക്ഡൗണിന്റെ യഥാർത്ഥ ഫലമറിയാൻ ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അനൗദ്യോഗിക കണക്കിൽ കൊവിഡ് ബാധിതർ ആറായിരം കടന്നിട്ടുണ്ട്. മരണം 184.
ജനുവരിയിൽ കേരളത്തിൽ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത് ഒരുമാസത്തിലേറെ കഴിഞ്ഞ് മാർച്ചിലാണ് വീണ്ടും രോഗ ബാധ റിപ്പോർട്ട് ചെയ്തത്.

മാർച്ച് രണ്ടിന് രണ്ടാംഘട്ടത്തിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചശേഷം രണ്ടാഴ്ചയെടുത്താണ് 100 കേസുകളായത്. അടുത്ത പത്തുദിവസം കൊണ്ട് 500 കേസുകളായി.പിന്നെ മൂന്നു ദിവസം കൊണ്ട് മാർച്ച് 28ന് 1000 പിന്നിട്ടു.

ഏപ്രിൽ 3 ന് 3000 കടന്നു. തുടർന്ന് നാലു ദിവസം കൊണ്ട് ഏപ്രിൽ ഏഴിന് 5000 കടന്നു. ഏപ്രിൽ നാലിന് മാത്രം 617 കേസുകൾ. തൊട്ടടുത്ത ദിവസങ്ങളിലും 500ന് മുകളിൽ. ഈ നിരക്ക് തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നേക്കും.

സംസ്ഥാനങ്ങളിൽ വ്യത്യസ്തനിലയിലാണ് വർദ്ധന. മഹാരാഷ്ട്ര,തെലങ്കാന, ഡൽഹി,തമിഴ്‌നാട്, യു.പി സംസ്ഥാനങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളിൽ ചെറിയ തോതിലാണെങ്കിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. കേരളത്തിൽ കുറവുണ്ട്. 1297 കേസുകളുള്ള മഹാരാഷ്ട്രയിൽ മുംബയിലും ധാരാവിയിലും സമൂഹവ്യാപന ആശങ്ക ശക്തമാണ്.

നിസാമുദ്ദീൻ സമ്മേളനവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് വിലയിരുത്തിൽ. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 25000ത്തിലേറെ പേരാണ് നിരീക്ഷണത്തിലുള്ളത്.

37 ദിവസം, 5000+

........................

മാർച്ച് 2 - 28 - 1000 കേസുകൾ- 27 ദിവസം
28 മുതൽ ഏപ്രിൽ 3-1001 മുതൽ 3000 കേസുകൾ- 6 ദിവസം

ഏപ്രിൽ 3 മുതൽ ഏപ്രിൽ 7- 3001 മുതൽ 5000+- നാലുദിവസം

ഏപ്രിൽ 7 - 9- 6000+ രണ്ട് ദിവസം

രോഗികൾ ഇരട്ടിയാകാൻ നാലുദിവസം

-മാർച്ച് 15 - 20 - അഞ്ചുദിവസം കൂടുമ്പോൾ ഇരട്ടി

- മാർച്ച് 20 - 23 - മൂന്നുദിവസം

- മാർച്ച് 23 - 29 വരെ -ആറു ദിവസം

- മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടുവരെ- നാലുദിവസം

- ഏപ്രിൽ രണ്ടു മുതൽ ആറു വരെ- നാലു ദിവസം

മരണം

@മഹാരാഷ്ട്ര-72
@മദ്ധ്യപ്രദേശ്-24
@ഗുജറാത്ത്-17
@തെലങ്കാന-11
@പഞ്ചാബ് -10
@ തമിഴ്‌നാട്-8