covid-19

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 591 പുതിയ കൊവിഡ് കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 9 സംസ്ഥാനങ്ങളിലേക്ക് പത്ത് വിദഗ്ദ്ധരെ അയച്ചു.രാജ്യത്ത് ആവശ്യത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
-രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,865 ആയി. മരണം 169.അതേസമയം അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊവിഡ് കേസുകൾ ആറായിരം കടന്നു. മരണം 184 ആയി.
-ഒഡിഷ സർക്കാർ ലോക്ഡൗൺ എപ്രിൽ 30വരെ നീട്ടി. ലോക്ഡൗൺ നീട്ടണമെന്ന് കേന്ദ്രസർക്കാരിനോടും നിർദ്ദേശിച്ചു. വിമാന, ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കരുത്. സംസ്ഥാനത്ത് ജുൺ 17 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കൊവിഡ് കേസുകൾ 44.

-തമിഴ്‌നാട്ടിൽ കൊവിഡ് രണ്ടാംഘട്ടത്തിലാണെന്നും മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി കെ. പളനിസാമി പറഞ്ഞു. സാമൂഹികവ്യാപനം തടയാൻ നടപടികളെടുത്തിട്ടുണ്ട്.

- മഹാരാഷ്ട്രയിലൽ നിയമസഭാംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു.
-മന്ത്രിമാർ,എം.എൽ.എമാർ.എം.എൽ.സിമാർ, സ്പീക്കർ, ഡെപ്യൂട്ടിസ്പീക്കർ എന്നിവരുടെ ശമ്പളവും ആനുകൂല്യവും 30 ശതമാനം കുറയ്ക്കാൻ കർണാടക സർക്കാരും തീരുമാനിച്ചു.
-മഹാരാഷ്ട്ര 1297 കേസുകളായി. 72 മരണം. ധാരാവിയിൽ മൂന്നാമത്തെ കൊവിഡ് മരണം. കേസുകൾ 14 ആയി. പൂനെയിൽ മൂന്നു മരണം കൂടി. പൂനെയിൽ മാത്രം മരണം 21.
-തമിഴ്‌നാട്ടിൽ 738. എട്ടുമരണം
-ഡൽഹി 669.മരണം 9
-തെലങ്കാന 453.11 മരണം.

-രാജ്സ്ഥാനിൽ 76കാരൻ മരിച്ചു. 47 പുതിയ കേസുകൾ. ആകെ 430
-ഹരിയാനയിലെ 134 ൽ 106 പേരും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടത്.

-67 പുതിയ കേസുകൾ യു.പിയിൽ. ആകെ 410. 221 കേസുകൾക്ക് തബ് ലീഗ് സമ്മേളനവുമായി ബന്ധം. 40 ജില്ലകളിൽ കൊവിഡ് ബാധ

-ജമ്മുകാശ്മീരിൽ 24 പുതിയ കേസുകൾ. ആകെ 184

-ഹിമാചലിലെ 21 കേസുകളും തബ് ലീഗുമായി ബന്ധം

-ചത്തീസ് ഗഡിൽ ഏഴുകേസുകൾ കൂടി
-കർണാടകയിൽ 24 മണിക്കൂറിനിടെ 16 പുതിയ കേസുകൾ. ആകെ 197

-പശ്ചിമബംഗാളിൽ പുതിയ 12 കേസുകൾ.ആകെ 80

-പ്രശസ്തമായ ബംഗാളി മാർക്കറ്റ് ഉൾപ്പെടെ ഡൽഹിയിൽ 21 മേഖലകൾ അടച്ചിട്ടു.

-റെയിൽവെ 2,500 ഡോക്ടർമാരെയും 35,000 പാരാമെഡിക്കൽ സ്റ്റാഫുകളെയും കൊവിഡ് പ്രതിരോധത്തിനായി വിന്യസിച്ചു. 3250 കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കി. 6 ലക്ഷം മാസ്‌കുകളും 4000 സാനിറ്റൈസറുകളും നിർമ്മിച്ചു.
-1,30,​000 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചെന്ന് ഐ.സി.എം.ആർ
-ജീവൻ രക്ഷാമരുന്നുകൾ ഇന്ത്യ ഭൂട്ടാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,നേപ്പാൾ,മ്യാൻമർ, സീഷെൽസ്,മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചുതുടങ്ങി.
-ഡൽഹിയിൽ ഡോക്ടറോട് മോശമായി പെരുമാറിയയാളെ അറസ്റ്റ് ചെയ്തു.
-ഡോക്ടർമാരോടും നഴ്‌സുമാരോടുമുള്ള മോശം പെരുമാറ്റം അനുവദിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

-തങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്ത് നൽകി