railway

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലാവധി തീരുന്ന ഏപ്രിൽ 14ന് ശേഷം ഭാഗികമായി ട്രെയിൻ സർവീസ് പുന:രാരംഭിക്കുമെന്ന വാർത്തകൾ റെയിൽവെ നിഷേധിച്ചു.ചില സോണുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും കൊവിഡ് പരിശോധനയ്‌ക്കായി യാത്രക്കാർ നാലു മണിക്കൂർ മുൻപ് ഹാജരാകണമെന്നുമുള്ള പ്രചരണം തെറ്റാണ്..സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അനുകൂലമായ തീരുമാനമാവും കൈക്കൊള്ളുക. അത് യഥാസമയം പരസ്യപ്പെടുത്തും. രാജ്യത്തെ 13,523 ട്രെയിനുകൾ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 24 മുതൽ ഓടുന്നില്ല.

അതേസമയം വിവിധ സോണുകളിലായി നിറുത്തിയിട്ട ട്രെയിനുകളിലെ 25,000 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരിക്കുകയാണ്. ഇവ പഴയ രീതിയിലാക്കാൻ സമയമെടുക്കുമെന്നതിനാൽ ലോക്ക്ഡൗൺ പിൻവലിച്ചാലും സർവ്വീസ് പൂർണതോതിൽ പുനരാംരംഭിക്കാൻ സമയമെടുക്കും. .സോണുകൾക്കള്ളിലാവും ആദ്യം സർവീസ് തുടങ്ങുക. ദീർഘദൂര ട്രെയിനുകൾ ഘട്ടം ഘട്ടമായും..