ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ അപേക്ഷകർക്ക് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നത് അടക്കം മാറ്റങ്ങൾ വരുത്താൻ ദേശീയ ടെസ്‌റ്റിംഗ് ഏജൻസി അവസരമൊരുക്കി. http://jeemain.nta.nic എന്ന വെബ്‌സൈറ്റ് വഴി 14 വൈകിട്ട് അഞ്ചു വരെ മാറ്റം വരുത്താം. ആവശ്യപ്പെടുന്ന പരീക്ഷാകേന്ദ്രത്തിന്റെ ശേഷി അനുസരിച്ചാകും അപേക്ഷ പരിഗണിക്കുക. അപേക്ഷയിൽ മാറ്റം വരുത്തുന്നത് പ്രകാരം അധിക ഫീസ് നൽകേണ്ടതുണ്ടെങ്കിൽ ഓൺലൈൻ പണമിടപാട് വഴി നിർവഹിക്കണം. 14ന് രാത്രി 11.50 വരെ പണമിടപാട് നടത്താം. വിശദവിവരങ്ങൾക്ക് 8287471852, 8178359845, 9650173668, 9599676953, 8882356803 തുടങ്ങിയ നമ്പരുകളിൽ ബന്ധപ്പെടാം.