മഹാരാഷ്ട്രയിൽ മരണം 100 കടന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 206 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 6761 ആയെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. മരണം 206. 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. 48 മണിക്കൂറിനിടെ 1,487 കേസുകളാണുണ്ടായത്.
-അനൗദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകൾ 7019 ആയി. മരണം 231.
-രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ മരണം 108. 1625 കേസുകൾ.
-തമിഴ്‌നാട്ടിൽ 77 പുതിയ കേസുകൾ. ആകെ 911. തൂത്തൂക്കുടിയിൽ ഒരാൾ മരിച്ചു. ആകെ 9.
-കർണാടകയിൽ 10 പുതിയ കൊവിഡ് കേസുകൾ. ആകെ 207.ആറു മരണം.
-ഹരിയാനയിൽ പുതിയ അഞ്ചുകേസുകൾ. ആകെ 161
-21 പുതിയ കേസുകൾ.പഞ്ചാബിൽ 151
-പുതുച്ചേരിയിൽ ഏഴ്
-12 പുതിയ കേസുകൾ. പശ്ചിമബംഗാളിൽ 89
-ശ്രീനഗറിൽ എട്ടു പുതിയ കേസുകൾ. ജമ്മുകാശ്മീരിൽ ആകെ 207
-യു.പിയിൽ പുതിയ 21 കേസുകൾ.ആകെ 431
-മദ്ധ്യപ്രദേശിൽ 411. മരണം 33.
-ഉത്തരാഖണ്ഡിൽ രണ്ടു ദിവസമായി പുതിയ കേസുകളില്ല
-കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വടക്ക് കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ കൊവിഡ് മുക്തമായതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഓപ്പറേഷൻ ഷീൽഡ് പരിപാടിയിലൂടെ 123 മെഡിക്കൽ സംഘം പ്രദേശത്തെ 15,000ത്തിലേറെ ആളുകളെ പരിശോധിച്ചു.
-3.38 കോടി ഹൈഡ്രോക്സിക്ലോറോക്കിൻ ടാബ്ലറ്റുകൾ ലഭ്യമാണെന്നും ഇത് രാജ്യത്തിന്റെ ആവശ്യത്തിന്റെ മൂന്നിരട്ടിയാണെന്നും ആരോഗ്യന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉത്പാദനം 100 ശതമാനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അധികമായുള്ള മരുന്ന് മാത്രമേ കൈമാറുകയുള്ളൂ
- യു.എസിലേക്ക് ആദ്യഘട്ട ഹൈഡ്രോക്സി ക്ലോറിക്കിൻ മരുന്നുകൾ അടുത്തയാഴ്ച പുറപ്പെടും
-തെലുങ്കാനയിൽ മാസ്‌ക് നിർബന്ധമാക്കി
-ഒഡിഷയിൽ മാാസ്‌ക് ധരിക്കാത്തവർക്ക് പെട്രോളോ ഡീസലോ നൽകേണ്ടെന്ന് സംസ്ഥാനസർക്കാർ ഉത്തരവ്
-മാസ്‌ക് ധരിക്കാത്തതിന് 137 പേർക്കെതിരെ ഡൽഹിയിൽ കേസ്
-പൂനെയിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യസർവീസ് ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്
-അമേരിക്കയിലെ ഇന്ത്യക്കാരുടെ വിസാകാലാവധി നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
-ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്നായി 29,473 വിദേശികളെ ഒഴിപ്പിച്ചു.
-സർജിക്കൽ മാസ്‌ക് ആരോഗ്യപ്രവർത്തകർക്കാണെന്നും എല്ലാവരും ധരിക്കേണ്ടതില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി
-അരുണാചലിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം 30 ശതമാനം കുറച്ചു
-യു.പിയിൽ ക്വാറന്‌റീനിലായിരുന്ന പത്തുവയസുകാരി മരിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും മുംബയിൽ നിന്ന് വന്നതാണ്.