ന്യൂഡൽഹി: കൊവിഡ് 19 വ്യാപനം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി സുപ്രീംകോടതിയിൽ ഹർജി നൽകി. വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കപ്പൽ ഗതാഗത മന്ത്രാലയം, കേരള സർക്കാർ എന്നിവർക്ക് അപേക്ഷ നൽകിയെങ്കിലും ത്വരിതഗതിയിലുള്ള നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ.എ. കാർത്തിക് മുഖേന സുപ്രീംകോടതിയെ സമീപിച്ചതെന്ന് എം.കെ.രാഘവൻ പറഞ്ഞു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.