ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് സുപ്രീം കോടതി അടച്ചിട്ട പശ്ചാത്തലത്തിൽ മെയ് 16 മുതൽ ജൂലായ് അഞ്ച് വരെയുള്ള വേനൽ അവധി റദ്ദാക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രമേയം പുറത്തിറക്കി. മാർച്ച് 23 മുതൽ സുപ്രീംകോടതി അടച്ചിട്ടിരിക്കുകയാണ്. വീഡിയോ കോൺഫറൻസിംഗിലൂടെ സിംഗിൾ ബെഞ്ചാണ് നിലവിൽ അടിയന്തര കേസുകൾ പരിഗണിക്കുന്നത്. ജഡ്ജിമാരും അഭിഭാഷകരും അവരവരുടെ വീടുകളിൽ തന്നെയാണുള്ളത്. ഒപ്പം ഏപ്രിൽ നാല് വരെ കോടതിയിൽ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോഡ് അസോസിയേഷനും തീരുമാനിച്ചിരുന്നു.