ന്യൂഡൽഹി: ഭക്ഷണപാക്കറ്റുകളും റേഷനും വിതരണം ചെയ്യുന്നത് കാമറയിൽ പകർത്തുന്നത് രാജസ്ഥാൻ സർക്കാർ നിരോധിച്ചു. ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ഒരു സേവനമായിട്ടാണ് കാണേണ്ടത്. പ്രചാരണത്തിനും മത്സരത്തിനുമായി ഇതിനെ മാറ്റരുത്. റേഷനും സൗജന്യ ഭക്ഷണവും പാവപ്പെട്ടവർക്ക് ലഭിക്കണം. കഴിവുള്ള ആളുകൾ അനാവശ്യമായി ഈ പ്രയോജനം നേടരുത്. സർക്കാരിനെ പൂർണമായും ആശ്രയിക്കുന്ന നിരാലംബരും ദരിദ്രരുമായ ആളുകൾക്കാണ് ആദ്യം ഭക്ഷണപാക്കറ്റുകൾ എത്തിക്കേണ്ടതെന്ന് മുഖ്യന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു. .