ന്യൂഡൽഹി: പരിശോധനയിൽ കൊവിഡ് രോഗമില്ലെന്നു കാണുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അബ്‌ദുൾ റഹ്‌മാൻ അൽ ബന്ന സന്നദ്ധത പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവർക്ക് പരിശോധന നടത്താനുള്ള സൗകര്യം യു.എ.ഇയിലുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അവിടെ ചികിത്സിക്കും.