covid

അധിക തയാറെടുപ്പുകൾ നടത്തുകയാണെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതർ എണ്ണായിരം കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ 8,447 പേർക്കാണ് രോഗം. മരണം 273. അനൗദ്യോഗിക കണക്കിൽ രോഗികൾ 8,783. മരണം 293. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 909 പുതിയ കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു.

ആകെ 716 പേർക്ക് രോഗം മാറി. രോഗികളിൽ 20 ശതമാനത്തിനും ഇന്റൻസീവ് കെയർ ചികിത്സ ആവശ്യമായതിനാൽ കേന്ദ്രം അധിക തയാറെടുപ്പുകൾ നടത്തുകയാണ്. 601 കൊവിഡ് ആശുപത്രികളിലായി ഒന്നര ലക്ഷം കിടക്കകൾ ലഭ്യമാണ്. ചൈന,ജപ്പാൻ,ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വൈറസ് ബാധ തിരിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ എടുക്കുകയാണ്.


 മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ.

-മഹാരാഷ്ട്രയിൽ 134 പുതിയ കേസുകൾ. 113 ഉം മുംബയ് നഗരത്തിൽ. ആകെ 1895.
ധാരാവിയിൽ മരിച്ച 54 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയിൽ 15 പുതിയ കേസുകൾ. ആകെ 43. മരണം നാല്.പൂനെയിൽ രണ്ടു മരണം കൂടി.

 ഡൽഹിയിൽ 1069 കേസുകൾ. മരണം 19. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ 34.

 തമിഴ്‌നാട്ടിൽ മരണം 11 ആയി. 45കാരി ശനിയാഴ്ച മരിച്ചു. ആകെ രോഗികൾ 969

 മദ്ധ്യപ്രദേശിൽ മരണം 41. ഇന്നലെ ഭോപ്പാലിൽ എൺപതുകാരിയും ഇൻഡോറിൽ രണ്ടുപേരും മരിച്ചു.

 ഇൻഡോറിൽ മരണം 32. ഐ.എ.എസുകാരനും രോഗം.

 മാസ്‌ക് ധരിക്കുന്നതിനെ പരിഹസിച്ച് ടിക് ടോക് വീഡിയോ ചെയ്ത 25കാരന് കൊവിഡ്.

 ഗുജറാത്തിൽ 25 പുതിയ കേസുകൾ.ഒരു മരണം. ആകെ 493 രോഗികൾ. മരണം 23.
 അഹമ്മദാബാദിൽ പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കി. ആദ്യം പിഴ 1000, ആവർത്തിച്ചാൽ 5000 രൂപ. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം ജയിൽ.

 രാജസ്ഥാനിൽ 51 പുതിയ കേസുകൾ ആകെ 751
 ബീഹാറിൽ പുതിയ മൂന്നു കേസുകൾ.ആകെ 64.
 ചത്തീസ്ഗഡിൽ പുതുതായി ഏഴുപേർക്ക് കൊവിഡ്. ആകെ 25

 ജമ്മുവിൽ ആദ്യ കൊവിഡ് മരണം. ആകെ 245 രോഗികൾ

 ആന്ധ്രപ്രദേശിൽ 417 കേസുകൾ
 ഹരിയാനയിൽ പുതിയ 14 കേസുകൾ. ആകെ 179

 കർണാടകയിൽ പുതിയ 11 കേസുകൾ. ആകെ 226. മരണം ആറ്.

 ജാർഖണ്ഡിൽ 60 കാരൻ മരിച്ചു. രണ്ടാമത്തെ കൊവിഡ് മരണം.

 രാജസ്ഥാനിൽ 96 പുതിയ കേസുകൾ. ആകെ 796.

 മേഘാലയയിൽ ഏപ്രിൽ 13 മുതൽ 17 വരെ ദിവസം ഏഴുമണിക്കൂർ മദ്യവിൽപ്പനശാലകൾ തുറക്കും

 കൊവിഡ് ബാധിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം 90
 ഏപ്രിൽ 14ന് അംബേദ്കർ ജയന്തിക്ക് പാവങ്ങൾക്ക് റേഷൻ കിറ്റുകളും മാസ്‌കുകളും വിതരണം ചെയ്യാൻ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പ്രവർത്തകരെ ആഹ്വാനം ചെയ്തു.

 ഇന്ത്യ അയച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നുകളുടെ ആദ്യ ബാച്ച് അമേരിക്കയിലെത്തി.