ന്യൂഡൽഹി :ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഡൽഹി യുപി അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്തെങ്കിലും നാശനഷ്ടങ്ങളുള്ളതായി റിപ്പോർട്ടില്ല. വൈകീട്ട് 5.45ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പറയുന്നു. എല്ലാവരും സുരക്ഷിതരാണ് എന്ന് കരുതുന്നതായി മുഖ്യമന്ത്രി അരവിവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.