modi

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ട്വിറ്ററിലൂടെ ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂർണമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഈസ്റ്റർ കരുത്തു പകരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ഈസ്റ്റർ ദിനത്തിൽ ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകളും പാവപ്പെട്ടവരേയും ദരിദ്രരേയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഓർമ്മിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാമെന്നും മുഴുവൻ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈസ്റ്റർ ആശംസയിൽ കുറിച്ചു.