ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഓൺലൈൻ വില്പനയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ആൽക്കഹോളിക് ബീവറേജ് കമ്പനീസ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. വാണിജ്യമന്ത്രി പീയുഷ് ഗോയലിനാണ് കത്ത് നൽകിയത്. വിവിധ സംസ്ഥാന സർക്കാരുകൾക്കും കത്ത് നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിതമല്ലാത്ത പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിച്ച് മദ്യഷോപ്പുകൾ തുറക്കാൻ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വരുമാനത്തിന്റെ 20 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്ന മദ്യവിപണിയെ ഒഴിവാക്കിയാൽ അത് കമ്പനികളെ മാത്രമല്ല സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും ബാധിക്കും. തെരഞ്ഞെടുക്കപ്പെട്ട ഷോപ്പുകൾക്ക് ഹോം ഡെലിവറിക്ക് അനുമതി നൽകണമെന്നും കമ്പനി കത്തിൽ ആവശ്യപ്പെട്ടു.