ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് ആറു ദിവസം കൊണ്ട്. മാർച്ച് 29 മുതൽ ഏപ്രിൽ ആറുവരെ കൊവിഡ് കേസുകൾ രാജ്യത്ത് നാലുദിവസം കൊണ്ടായിരുന്നു ഇരട്ടിയായത്. അതേസമയം ഈ കാലയളവിൽ രോഗികളുടെ എണ്ണത്തിൽ നാലായിരത്തിന് മുകളിലാണ് വർദ്ധനയുണ്ടായത്. ഏപ്രിൽ ആറിലെ 4281 കേസുകളിൽ നിന്ന് ഇന്നലെ 8447 ആയി. ഇരട്ടിയോളം വർധനവ്. രാജ്യത്ത് 111 പേരാണ് ഏപ്രിൽ ആറുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഔദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ 273 ലെത്തി. മരണനിരക്കിൽ ഒന്നര ഇരട്ടിയോളം വർദ്ധന.ലോക്ഡൗണിൽ ഇളവുകളുണ്ടാകുമ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.