corona-case
COVID 19,UP HOSPITAL,NURSE,POLICE COMPLAINT

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 905 പുതിയ കേസുകളും 51 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 9352. മരണം 324. അനൗദ്യോഗിക കണക്കുകൾ പ്രകാരം 9,539 പേർക്ക് രോഗം സ്ഥിരീകരിച്ചു. 335 പേർ മരിച്ചു. ഇതുവരെ 2,06,212 കൊവിഡ് ടെസ്റ്റുകൾ നടത്തിയെന്നും അടുത്ത ആറ് ആഴ്ചയ്ക്കുള്ള പരിശോധനാ സംവിധാനം രാജ്യത്ത് നിലവിലുണ്ടെന്നും

ഐ.സി.എം.ആർ അറിയിച്ചു. ചൈനയിൽ നിന്നുള്ള പരിശോധനാ കിറ്റുകൾ ഏപ്രിൽ 15ന് എത്തും .ജൻധൻ അക്കൗണ്ട് ഉടമകളായ വനിതകൾക്കും വിധവകൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി 28,256 കോടി ചെലവഴിച്ചു. ഏപ്രിൽ പത്തുവരെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം 30 കോടി ജനങ്ങൾക്ക് ആനുകൂല്യം ലഭിച്ചെന്നും മന്ത്രാലയം അറിയിച്ചു.

ചരക്ക് വാഹനങ്ങളിൽ ഡ്രൈവറും സഹായിയും

ചരക്ക് വാഹനങ്ങൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും യാത്രാ അനുമതിയുണ്ടെന്നും ഡ്രൈവറിനൊപ്പം ഒരു സഹായിയെയും അനുവദിക്കുമെന്നും

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചരക്ക് നീക്കവുമായി ബന്ധപ്പെട്ടവരുടെ യാത്രയ്ക്ക് പ്രാദേശിക ഭരണകൂടങ്ങൾ സംവിധാനമൊരുക്കണം.

ഒറ്റനോട്ടത്തിൽ

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 2,064. മരണം 150. മുംബയിലെ ഒരു ആശുപത്രിയിലെ 25 ജീവനക്കാർക്ക് കൊവിഡ്. ധാരാവിയിൽ പുതിയ നാലു കേസുകൾ. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണം അഞ്ചായി. ആകെ കേസുകൾ 47.

തമിഴ്‌നാട് 98, പുതിയ കേസുകൾ ആകെ 1,173.
ഡൽഹി 1,154. മരണം 24.

ജമ്മുകാശ്മീരിൽ 25 പുതിയ കേസുകൾ. ആകെ 270.

രാജസ്ഥാനിൽ പുതിയ 43 കേസുകൾ. ആകെ 847

മദ്ധ്യപ്രദേശിൽ മരണം 44.

ഒഡിഷയിൽ പുതിയ ഒരു കേസുകൂടി.ആകെ 55.
ഹരിയാനയിൽ182 കേസുകൾ
ആന്ധ്രപ്രദേശിൽ 12 പുതിയ കേസുകൾ. ആകെ 432.

നാഗാലാൻഡിൽ ആദ്യ കേസ്.
ഗുജറാത്തിൽ 26 പുതിയ കേസുകൾ. ഒരാൾ കൂടി മരിച്ചു.
ബീഹാറിൽ 65
കർണാടകയിൽ പുതിയ 15 കേസുകൾ. ആകെ 247

ഡൽഹിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർക്ക് കൊവിഡ്
ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിദേശികളിൽ വിസാ കാലാവധി തീർന്നവരുടെ കാലാവധി ഏപ്രിൽ 30വരെ സൗജന്യമായിനീട്ടി. വിദേശികളോട് ഓൺലൈനായി അപേക്ഷിക്കണം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവർ അടിസ്ഥാനശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നൽകി.
റേഷൻ കടകളിലൂടെ മുളക് പൊടി, മഞ്ഞൾപൊടി, പരിപ്പ് തുടങ്ങി 19 സാധനങ്ങൾ അടങ്ങിയ കിറ്റ് 500 രൂപയ്ക്ക് നൽകും.