ന്യൂഡൽഹി: സർക്കാരിന്റെ കൃത്യവിലോപമാണ് ഡൽഹിയിലെ കൊവിഡ് വ്യാപനത്തിന് കാരണമെന്നും സർക്കാരിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ ഒംപ്രകാശ് പരിഹർ,ദുഷ്യന്ത് തിവാരി, സുപ്രിയ പണ്ഡിറ്റ് എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. നിസാമുദീൻ മർക്കസ് മുഖ്യൻ മൗലാന സാദിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ ഡൽഹിയിലുണ്ടായ കൂട്ടപലായനവും അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.