ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം രാജ്യത്ത് കുടുങ്ങിപ്പോയ വിദേശികളുടെ വിസാകാലാവധി ഏപ്രിൽ 30 വരെ നീട്ടി. സ്ഥിരം വിസ, ഇവിസ, സ്‌റ്റേ വ്യവസ്ഥ എന്നിവ പ്രകാരം രാജ്യത്ത് എത്തിയ വിദേശ പൗരൻമാർക്ക് സൗജന്യമായാണ് കാലാവധി നീട്ടി നൽകുന്നത്. ഏപ്രിൽ ഒന്നിനും 30നും ഇടയിൽ വിസ കാലാവധി തീരുന്ന വിദേശ പൗരൻമാർ ഓൺലൈനായി അപേക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.