
ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്ചയ്ക്കിടെ പുതുതായി ഒരു കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ വയനാടും കോട്ടയവും ഉൾപ്പെടുന്നു. പുതുച്ചേരിയുടെ ഭാഗമായ മാഹിയും പട്ടികയിലുണ്ട്.
മഹാരാഷ്ട്രയിലെ ഗോണ്ഡിയ, ചത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ്, ദുർഗ്, ബിലാസ്പുർ, കർണാടകയിലെ ഉഡുപ്പി, ദേവനഗരി, കുടക്, ഗോവയിലെ സൗത്ത് ഗോവ, മണിപ്പൂരിലെ വെസ്റ്റ് ഇംഫാൽ, ജമ്മുകാശ്മീരിലെ രജൗരി, മിസോറമിലെ ഐസ്വാൾ വെസ്റ്റ്, പഞ്ചാബിലെ എസ്.ബി.എസ് നഗർ, ബീഹാറിലെ പാറ്റ്‌ന,നളന്ദ, മുംഗർ, രാജസ്ഥാനിലെ പ്രതാപ്ഗഡ്, ഹരിയാനയിലെ പാനിപ്പത്, റോത്തഗ്,സിർസ, ഉത്തരാഖണ്ഡിലെ പൗരിഗർവാൾ, തെലങ്കാനയിലെ ഭദ്രാദരി, കൊത്തഗുഡ എന്നിവയാണ് മറ്റുജില്ലകൾ. ഇവിടങ്ങളിൽ കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.