ന്യൂഡൽഹി:കൊവിഡ് രോ​ഗവ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ജാമ്യവും പരോളും നൽകി പുറത്ത് വിടുന്ന തടവുകാർ തിരികെ ജയിലിലെത്തുമ്പോൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി. നിർദേശം നൽകി

വിട്ടയക്കുന്ന തടവുകാരിൽ പലരുടേയും കുടുംബത്തിലെ അവസ്ഥ എന്താണെന്നറിയില്ല. കൊവിഡ് നിരീക്ഷണത്തിലുള്ളവ‍ർ തടവുകാരുടെ വീടുകളിലുണ്ടോയെന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതി‍ർന്ന അഭിഭാഷകനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു..

മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിക്കുന്നതെന്നും തിരിച്ചു വരുന്നവരെ നിരീക്ഷണത്തിലാക്കിയ ശേഷമേ മറ്റു തടവുകാർക്കൊപ്പം പാ‍ർപ്പിക്കൂവെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. അപ്പോൾ വിദേശതടവുകാരെ വിട്ടയച്ചാൽ അവർ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. സമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ ജയിൽ പുള്ളികളെ ​ഗോവ സർക്കാർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ കാര്യം അറ്റോ‍ർണി ജനറൽ കെകെ വേണു​ഗോപാൽ സുപ്രീംകോടതിയു‌‌ടെ ശ്രദ്ധയിൽപ്പെടുത്തി. ‌