ന്യൂഡൽഹി: ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്ന കേന്ദ്രമന്ത്രിമാരിൽ പലരും ഇന്നലെ തങ്ങളുടെ ഓഫീസിലെത്തി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, പ്രഹ്ളാദ് ജോഷി, പിയൂഷ് ഗോയൽ, മുക്താസ് അബ്ബാസ് നഖ്‌വി, കിരൺ റിജിജു, പ്രഹ്ളാദ് പട്ടേൽ, തുടങ്ങിയവരും പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരും ജോലിക്കെത്തി. എല്ലാവരും മാസ്‌കുകൾ അണിഞ്ഞിരുന്നു. സമൂഹഅകലം പാലിച്ചുകൊണ്ട് അടിയന്തര ജോലികൾ ചെയ്യുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.