ന്യൂഡൽഹി: മുസ്ളിം മത വിശ്വാസികൾ 24നു തുടങ്ങുന്ന വിശുദ്ധ റംസാൻ മാസത്തിലും സാമൂഹിക അകലവും ലോക്ക് ഡൗൺ മാർഗ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അഭ്യർത്ഥിച്ചു. നോമ്പുമായി ബന്ധപ്പെട്ട നമസ്‌കാരങ്ങളും മറ്റു പ്രാർത്ഥനകളും വീട്ടിൽ മാത്രമായി ഒതുക്കണം. ഇക്കാര്യങ്ങൾ ഉറപ്പു വരുത്താൻ സമുദായ നേതാക്കളോടും മത, സാമൂഹിക സംഘടനാ പ്രതിനിധികളോടും സംസ്ഥാന വഖഫ് ബോർഡ് ഭാരവാഹികളോടും മന്ത്രി അഭ്യർത്ഥിച്ചു.