മേയ് മൂന്നുവരെ നീളുന്ന രണ്ടാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേങ്ങൾ:
തടസമില്ലാതെ പ്രവർത്തിക്കേണ്ടവ:
-കൊവിഡ് പ്രതിരോധ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ക്ളിനിക്കുകൾ, ടെലി മെഡിസിൻ സേവനങ്ങൾ
-ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, കളക്‌ഷൻ കേന്ദ്രങ്ങൾ,
-മൃഗാശുപത്രികൾ,
-മരുന്ന് നിർമ്മാണം, മെഡിക്കൽ സാമഗ്രികൾ, ഓക്സിജൻ, മെഡിക്കൽ പാക്കേജിംഗ് സാമഗ്രികൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ നിർമ്മാണം
-ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം, ആംബുലൻസ് നിർമ്മാണം.
-മെഡിക്കൽ പ്രവർത്തകർ, മൃഗസംരക്ഷണ പ്രവർത്തകർ, ശാസ്ത്രജ്ഞർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷൻമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്ക് യാത്രകൾക്ക് തടസം പാടില്ല.
ധനകാര്യ മേഖല
-ആർ.ബി.ഐ അംഗീകാരമുള്ള ധനകാര്യ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, പണമിടപാട് സംവിധാനങ്ങളുടെ ഓപ്പറേറ്റർമാർ, സ്റ്റാൻഡ് എലോൺ പ്രൈമറി ഡീലർമാർ
-ബാങ്കുകൾ, എ.ടി.എം, എ.ടി.എമ്മുകളിൽ പണമെത്തിക്കൽ, എ.ടി.എം പ്രവർത്തനങ്ങൾക്കുള്ള ഐ.ടി സഹായം, ബാങ്കിംഗ് കറസ്‌പോണ്ടർമാർ,
-പാവപ്പെട്ടവർക്കുള്ള ധനസഹായത്തിനായി ബാങ്കിംഗ് പ്രവർത്തനം
-ഇൻഷ്വറൻസ് സേവനങ്ങൾ
സമൂഹ്യ മേഖല:
-കുട്ടികൾ, ഭിന്നശേഷിക്കാർ, ബുദ്ധിമാന്ദ്യം വന്നവർ, മുതിർന്ന പൗരൻമാർ, വനിതകൾ, വിധവകൾ, നിരാലംബർ തുടങ്ങിയവർക്കായുള്ള ഭവനങ്ങൾ
-ഒബ്സർവേഷൻ ഹോമുകൾ, ആഫ്‌റ്റർ കെയർ ഹോമുകൾ, ജുവനൈൽ സുരക്ഷാ കേന്ദ്രങ്ങൾ
-സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, ഇ.പി.എഫ്.ഒ സേവനങ്ങൾ
ഓൺലൈൻ വിദ്യാഭ്യാസം, വിദൂര പഠനം
-എല്ലാ സ്ഥാപനങ്ങളും ഓൺലൈൻ അദ്ധ്യാപനത്തിലൂടെ അക്കാഡമിക് ഷെഡ്യൂൾ പാലിക്കണം
-ഓൺലൈൻ പഠനത്തിന് ദൂരദർശൻ, വിദ്യാഭ്യാസ ചാനലുകൾ ഉപയോഗപ്പെടുത്തൽ.
എൽ.പി.ജി, തപാൽ, വൈദ്യുതി
-എൽ.പി.ജി, പി.എൻ.ജി, സി.എൻ.ജി, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിതരണം, സംഭരണം
-വൈദ്യുതി വിതരണം
-തപാൽ സേവനങ്ങൾ
-മാലിന്യ സംസ്‌കരണം
-ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ
ചരക്കു നീക്കം
-എല്ലാ തരം ചരക്കു നീക്കവും
-ട്രെയിൻ, വിമാനം വഴിയുള്ള ചരക്ക്, പാർസൽ നീക്കം
-ഒഴിപ്പിക്കൽ, പുനരധിവാസം.
-തുറമുഖങ്ങൾ വഴി പെട്രോളിയം, എൽ.പി.ജി, ഭക്ഷ്യ വസ്‌തുക്കൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവയുടെ കടത്ത്.
-രണ്ട് ഡ്രൈവർമാരും ഒരു സഹായിയും അടങ്ങിയ ചരക്കു ലോറികളുടെ നീക്കം.
-റെയിൽവേ, വിമാന, കപ്പൽ ജീവനക്കാരുടെയും കരാർ ജോലിക്കാരുടെയും യാത്ര.
മാദ്ധ്യമങ്ങളും ഡി.ടി.എച്ചും
-അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾ, ഡി.ടി.എച്ച്, കേബിൾ ടി.വി സേവനങ്ങൾ
കേന്ദ്ര സർക്കാർ ഓഫീസുകൾ:
-പ്രതിരോധ മേഖല, ആരോഗ്യ കുടുംബ ക്ഷേമ, ദുരന്ത നിവാരണ ഏജൻസികൾ, നാഷണൽ ഇൻഫൊർമാറ്റിക്‌സ് കേന്ദ്രം, എഫ്.സി.ഐ, എൻ.സി.സി, നെഹ്‌റു യുവ കേന്ദ്ര, കസ്‌റ്റംസ്
നിർമ്മാണ യൂണിറ്റുകളിൽ പാലിക്കേണ്ടവ:
-പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ഹാൻഡ് വാഷ് നിർബന്ധമാക്കുക
-ഷിഫ്റ്റ് മാറുമ്പോഴും ഭക്ഷണ ഇടവേളകളിലും ആൾക്കൂട്ടം ഒഴിവാക്കുക
സ്വകാര്യ മേഖലയിൽ ഇളവുകൾ -കൊറിയർ സർവ്വീസുകൾ - സ്വകാര്യ സെക്യൂരിറ്റി സേവനങ്ങൾ -വിനോദ സഞ്ചാരികൾ, മെഡിക്കൽ, എമർജൻസി സർവീസ്, വിമാന, കപ്പൽ ജീവനക്കാർ തുടങ്ങിയവർ താമസിക്കുന്ന ഹോട്ടലുകൾ -ക്വാറന്റൈൻ സ്ഥാപനങ്ങൾ ജോലി സ്ഥലങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ: -താപനില അളക്കാനുള്ള സംവിധാനം, -ഷിഫ്‌റ്റുകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള -ഒന്നിച്ച് ഉച്ചഭക്ഷണ ഇടവേള പാടില്ല. -65 വയസിന് മുകളിലുള്ളവർ, ഗുരുതര രോഗമുള്ളവർ, അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. -വലിയ യോഗങ്ങൾക്ക് വിലക്ക്. സർക്കാർ ഓഫീസുകൾ -കേന്ദ്ര മന്ത്രാലയങ്ങളും അനുബന്ധ ഓഫീസുകളും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയ്‌ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നൂറു ശതമാനം ഹാജരോടെ പ്രവർത്തിക്കണം.ആവശ്യമനുസരിച്ച് 33 ശതമാനം മറ്റു ജീവനക്കാരും. -ആവശ്യത്തിന് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ജീവനക്കാരുമായി നിയന്ത്രണങ്ങളോടെ സംസ്ഥാന സർക്കാർ ഓഫീസുകൾ. സമൂഹ അകലം പാലിച്ചും 33 ശതമാനം ഗ്രൂപ്പ് സി ജീവനക്കാരും.ആവശ്യത്തിന് ജീവനക്കാരുമായി ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറൽ ഫീൽഡ് ഓഫീസുകൾ.