ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുന്നു. നിലവിൽ രോഗികളുടെ എണ്ണം 11,933 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,173 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 392.
അതേസമയം രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ഇപ്പോൾ കാണുന്നത് പ്രാദേശിക വ്യാപനമാണ്. രാജ്യത്തെ 170 ജില്ലകൾ കൊവിഡ് ഹോട്ട് സ്‌പോട്ടുകളാണെന്ന് ആരോഗ്യ മന്ത്രാലയ ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 207 ജില്ലകൾ പ്രശ്‌നബാധിത മേഖലകൾ (നോൺ ഹോട്ട് സ്പോട്ടുകൾ). മറ്റുള്ളവ ഗ്രീൻ സോൺ ജില്ലകളാണ്. അതേസമയം ഗ്രീൻ സോൺ ജില്ലകളിൽ ഉൾപ്പെടെ കർശനമായി ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 11.41ശതമാനം. ഇതുവരെ 1,306 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം മൂവായിരത്തിനടുത്തെത്തി. പുതുതായി 117 കേസുകൾ. ആകെ 2801 കേസുകൾ. 178 മരണം. മുംബയിൽ മാത്രം 1822 കേസുകൾ. ധാരാവിയിൽ പുതിയ 5 കേസുകൾ കൂടി. ആകെ 60.
ഗുജറാത്തിൽ 52 പുതിയ കേസുകൾ. അഹമ്മദാബാദിൽ രണ്ട് മരണം. ആകെ മരണം 30. രോഗികൾ 695.
രാജസ്ഥാനിൽ 41 പുതിയ കേസുകൾ. ആകെ - 1046 രോഗികൾ. 11 മരണം.
ആന്ധ്രപ്രദേശിൽ 502 പേർക്ക് രോഗം. മരണം 11
കർണാടകയിൽ 277 കേസുകൾ.12 മരണം
ഡൽഹിയിൽ 1561. മരണം 30
തമിഴ്‌നാട്ടിൽ 1,204. 11 മരണം
മദ്ധ്യപ്രദേശ് 741. 53 മരണം
ഉത്തർപ്രദേശ് 727. മരണം 11
തെലുങ്കാന 644. മരണം 18.
ആന്ധ്രപ്രദേശ് 502. മരണം 11
ഹരിയാനയിൽ രോഗികൾ 190
അസാമിൽ 32 രോഗികൾ
ബീഹാറിൽ 70
മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ ഇന്ത്യ മലേഷ്യയ്ക്ക് നൽകും
തമിഴ്‌നാട്ടിൽ കൊവിഡ് പ്രതിരോധത്തിനായി 134 കോടി സംഭാവന ലഭിച്ചു.
ഏപ്രിൽ 30 വരെ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ വിമാനകമ്പനിയായ വിസ്താര സീനിയർ ജീവനക്കാരോട് ആവശ്യപ്പെട്ടു
യു.പി.എസ്.സി ചെയർമാനും അംഗങ്ങളും അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കൊവിഡ് പ്രതിരോധത്തിന് നൽകും.