(1) ലോക്ക് ഡൗണും കൊവിഡിനെക്കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞ വാർത്തകളും ഭീതിയും സമ്മർദ്ധവും നൽകിയേക്കാം. കുടുംബത്തിലെയോ സൗഹൃദ വലയത്തിലെയോ വിശ്വാസമുള്ളയാളുമായുള്ള തുറന്നുള്ള ആശയമവിനിമം ഇത്തരം ചിന്തകളെ അകറ്റാം.
(2) ലോക്ക് ഡൗണിൽ തുടരുകയാണെങ്കിലും കൃത്യസമയത്ത് കുടുംബാംഗങ്ങളുമൊത്ത് ആരോഗ്യപൂർണ്ണമായ ഭക്ഷണം, ശരിയായ ഉറക്കം, വ്യായാമം എന്നിവ ഉൾപ്പെടുത്തുയുള്ള ചിട്ടയായ ജീവിതശൈലി പിൻതുടരുക. വീട്ടിലുള്ളവരുമായി നേരിട്ടും മറ്റുള്ളവരുമായി ഫോൺ, ഇ -മെയിൽ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവയിലൂടെ ബന്ധം നിർനിർത്തുക.
(3)മദ്യപാനം, പുകവലി അടക്കമുള്ളവ പൂർണ്ണമായും ഒഴിവാക്കുക.ആശങ്കകകളും സമ്മർദ്ധങ്ങളും താങ്ങാനാകുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെയോ മനോരോഗ വിദഗ്ദൻ്റെയോ സഹായം തേടുക. ആരെയാണ് ഇതിന് സമീപിക്കേണ്ടെതെന്ന് മുൻകൂട്ടി നിശ്ചയിച്ച് വയ്‌ക്കണം.
(4) രോഗത്തെക്കുറിച്ചും നിലവിലെ അവസ്ഥ തരണം ചെയ്യാൻ എന്തൊക്കെ സഹായങ്ങൾ ആവശ്യമാണെന്നുമുള്ള വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി വയ്‌ക്കുന്നതിലൂടെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലാക്കും . ഇതിനായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ്, സംസ്ഥാന സർക്കാരിൻ്റെ ഹെൽത്ത് ഏജൻസികൾ എന്നിവരുടെ സഹായം തേടുക.
(5) ആശങ്കകൾ ഒഴിച്ച് നിർത്തുന്നതിനായി ഭീതി ജനിപ്പിക്കുന്ന വാർത്തകൾ, സംഭവങ്ങൾ തുടങ്ങിയ അറിയുന്നത് പരമാവധി ഒഴിവാക്കുക. കൂടുതൽ സമയം കുടുംബാങ്ങൾക്കൊപ്പം ചെലവഴിക്കുക
(6) എഴുത്ത്, ചിത്രം വര, പാട്ട്, നൃത്തം തുടങ്ങിയ പണ്ടെപ്പൊഴെങ്കിലും ഏർപ്പെട്ടിരുന്നതും ഇപ്പോൾ വീണ്ടും ചെയ്‌താൽ സന്തോഷം നൽകുന്നതുമായ സർഗവാസനകൾ പൊടിതട്ടിയെടുക്കാനുള്ള അവസരമായി ലോക്ക് ഡൗൺകാലം ഉപയോഗിക്കാം.