ന്യൂഡൽഹി: കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 170 ജില്ലകളിൽ കേരളത്തിൽ നിന്ന് കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെട്ടു. ഈ ജില്ലകളിൽ കർശന നിയന്ത്രണം തുടരും.
പരിശോധനയും വ്യാപകമാക്കും. രോഗം സ്ഥിരീകരിച്ചിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്ത 207 ജില്ലകളിൽ തൃശൂർ, ഇടുക്കി, കൊല്ലം, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയുണ്ട്. അതേസമയം ഒൻപത് പേർ ചികിത്സയിലുള്ള കോഴിക്കോട് ഒരു പട്ടികയിലുമില്ല.