ന്യൂഡൽഹി:ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്‌സിന്റെ രണ്ടു വയസുകാരൻ മകനും കോവിഡ് സ്ഥിരീകരിച്ചു. എട്ടുമാസം ഗർഭിണികൂടിയായ ഈ നഴ്‌സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഭർത്താവിനെയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പത്തു മലയാളികൾക്ക് ഇതുവരെ കൊവിഡ് ബാധയുണ്ട്. ആകെ 29 ആരോഗ്യ പ്രവർത്തകർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.