ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വടക്ക്, കിഴക്കൻ അതിർത്തികളിലെ സൈനിക ആവശ്യങ്ങൾക്കായി റെയിൽവേ രണ്ടു സ്‌പെഷ്യൽ സർവീസുകൾ നടത്തും. ബംഗളൂരുവിൽ നിന്നായിരിക്കും രണ്ടു സർവീസും തുടങ്ങുക.ഇന്നും നാളെയുമായിട്ടാകും സ്‌പെഷ്യൽ ട്രെയിനുകൾ പുറപ്പെടുക. ഇന്ന് പുറപ്പെടുന്ന ട്രെയിൻ ജമ്മുവിലേക്കും നാളത്തേത് ഗോഹട്ടിയിലേക്കുമാണ് സർവീസ് നടത്തുക. ജമ്മുവിലേക്കുള്ള ട്രെയിനിന് ബൽഗാം, സെക്കന്തരാബാദ്, അംബാല എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകും. ഗോഹട്ടിയിലേക്കുള്ള വണ്ടി ബൽഗാം, ഗോപാൽപുർ, ഹൗറ, ന്യൂ ജയ്‌പാൽഗുഡി എന്നിവിടങ്ങളിൽ നിറുത്തും.

ജമ്മുവിലെയും ഗോഹട്ടിയിലേയും സൈനിക കേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിക്കാനുള്ളവർക്കാണയാണ് സർവീസ്. സൈന്യത്തിനായി കൂടുതൽ സർവീസുകൾ നടത്തുന്നതിന് റെയിൽവേ മന്ത്രാലയവുമായി ചർച്ച തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.