ssc

ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പരിഗണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ്.എസ്‌.സി) പരീക്ഷകളുടെ തീയതികൾ പുന:ക്രമീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.

കമ്പൈൻഡ് ഹയർ സെക്കൻഡറി പ്ളസ് ടുതല പരീക്ഷ (ടയർഒന്ന്)2019, ജൂനിയർ എൻജിനീയർ (പേപ്പർ1) പരീക്ഷ 2019, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷ,2019, 2018ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി തല പരീക്ഷയുടെ സ്‌കിൽ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികൾ മെയ് മൂന്നിന് ശേഷം പ്രഖ്യാപിക്കും. പുതുക്കിയ പരീക്ഷാ തീയതികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെയും, റീജ്യണൽ/സബ് റീജ്യണൽ ഓഫീസുകളുടെയും വെബ്‌സൈറ്റുകളിൽ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട കമ്മീഷന്റെ വാർഷിക കലണ്ടറിലും മാറ്റം വരും.