ന്യൂഡൽഹി: ലോക്ക് ഡൗണിൽ തേങ്ങ, അടയ്ക്ക, കൊക്കോ, മുള, സുഗന്ധവിളകൾ എന്നിവയുടെ വിളവെടുപ്പ്, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നിവയ്‌ക്ക് ഇളവു നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പരിഷ്‌കരിച്ചു.
ഇളവ് അനുവദിച്ച
മറ്റു മേഖലകൾ
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാം
ഗ്രാമീണ മേഖലയിൽ കുടിവെള്ളം, ശുചിത്വം എന്നിവയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ
വൈദ്യുതി, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും
വന വിഭവങ്ങളെ ആശ്രയിക്കുന്നവർക്കും പട്ടിക വർഗക്കാർക്കും തടി അല്ലാതെയുള്ളവ ശേഖരിക്കൽ, വിളവെടുക്കൽ