ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി. മരണം പത്തുകടന്നു. ഇന്നലെ 62 കാരന് ജീവൻ നഷ്ടമായി. 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
എട്ടുലക്ഷത്തോളം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്.
മുംബയ് നഗരത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 2073 ആയി. മഹാരാഷ്ട്രയിൽ ആകെ കേസുകൾ മൂവായിരം കടന്നിട്ടുണ്ട്.