toll

ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം നിറുത്തിവച്ചിരുന്ന ടോൾ പിരിവ് ഏപ്രിൽ 20 മുതൽ പുനരാ

രംഭിക്കുമെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു. അതേസമയം,വാഹന ഉടമകളുടെ ദേശീയ സംഘടനകൾ ഒരുമാസത്തേക്ക് കൂടി ഇളവ് ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിൽ 95 ലക്ഷം ട്രക്കുകളാണ് ഓടുന്നതെന്നും അവശ്യവസ്തുക്കളുടെ നീക്കമാണ് കൂടുതൽ നടക്കുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോൾ പിരിവ് വീണ്ടും തുടങ്ങാൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്.

ലോക്ക് ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ ടോൾ പിരിക്കാതിരുന്നാൽ 1800 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്.