covid

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 500ലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 14,792 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 991 പുതിയ രോഗികൾ. ഇന്നലെ 36 മരണം. ഇതോടെ ആകെ മരണം 488 ആയി. 1,992 പേർ രോഗമുക്തി നേടി.

23 സംസ്ഥാനങ്ങളിലെ 47 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. 28 ദിവസത്തിനിടെ കർണാടകത്തിലെ കുടക്, പുതുച്ചേരിയിലെ മാഹി എന്നിവിടങ്ങളിൽ ഒരു കേസും ഇല്ലെന്നതും ശുഭസൂചകമാണ്. രാജ്യത്തെ കൊവിഡ് കേസുകളിൽ 29.8ശതമാനവും (4291 പേർ) ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഡൽഹിക്ക് പുറമെ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും രോഗികൾ ക്രമാതീതമായി വർദ്ധിക്കുകയാണ്.

13.85 ശതമാനമാണ് നിലവിലെ രോഗനിരക്ക്.

മരണം 3.3 ശതമാനം.

മരണത്തിൽ 75 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്.

45 - 60 വയസുള്ളവരുടെ മരണം 10.3 ശതമാനം. .

45 വയസ് വരെയുള്ളവർ 14.4 ശതമാനം

ഡൽഹി മാക്‌സ് ആശുപത്രിയിൽ മൂന്ന് മലയാളികളുൾപ്പെടെ ആറ് നഴ്‌സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 68 പുതിയ രോഗികൾ. ജഹാംഗീർ പുരിയിൽ ഒരു കുടുംബത്തിലെ 26 പേരിൽ രോഗം കണ്ടെത്തി.ആകെ രോഗികൾ 1,767.

 സ്വന്തം നാടായ ജമ്മുകാശ്‌മീരിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 1200 ലധികം തൊഴിലാളികൾ പഞ്ചാബിൽ പട്ടിണി സമരത്തിൽ. ലോക്ഡൗണിൽ ഇവർ പഞ്ചാബിൽ കുടുങ്ങിയതാണ്.

 അമൃത്‌സ‌റിൽ നിന്ന് 260 യാത്രക്കാരെ ചാർട്ടേഡ് വിമാനത്തിൽ ബ്രിട്ടീഷ് എയ‌ർ വെയ്സ് ലണ്ടനിൽ എത്തിച്ചു.

 കൊൽക്കത്തയിൽ മലയാളി നഴ്‌സിന് കൊവിഡ് ഭേദമായി.

 നിരാലംബർക്ക് 1000 രൂപ വീതം പ്രഖ്യാപിച്ച് യു.പി. സർക്കാർ

 തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 49 പുതിയ രോഗികൾ. ആകെ രോഗികകൾ 1372.

 പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ 12 മരണം. 178 പുതിയ രോഗികൾ.

 കർണാടകത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌ത 12 പേരടക്കം ആകെ രോഗികൾ 371.ബംഗളൂരുവിൽ ലിഫ്റ്റിൽ തുപ്പിയ രണ്ട് വിദേശികൾക്കെതിരെ കേസെടുത്തു.

ഹരിയാനയിൽ രോഗികൾ 227

 മദ്ധ്യപ്രദേശിൽ ആകെ രോഗികൾ 1,355

 രാജസ്ഥാനിൽ പുതിയ 41 പുതിയ രോഗികൾ. ആകെ രോഗികൾ 1,270

 മുബയ് ജസ്‌ലോക് ആശുപത്രിയിൽ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നാണ് 26 പേർക്കും വൈറസ് പകർന്നതെന്നാണ് സൂചന. ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഡോക്ടറും മറ്റൊരാൾ നഴ്‌സുമാണ്. മുംബയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം ആദ്യമാണ്.