visa

ന്യൂഡൽഹി: രാജ്യത്ത് കഴിയുന്ന വിദേശികളുടെ വിസാ കാലാവധി മെയ് മൂന്നുവരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലോക്ക്ഡൗൺ മൂലം തിരിച്ചു പോകാനാകാത്ത വിനോദ സഞ്ചാരികൾക്കും മറ്റുമാണ് ഇളവ് ബാധകം. നയതന്ത്രഞ്ജർ, ഔദ്യോഗിക ചുമതലയുള്ളവർ, ഐക്യരാഷ്‌ട്ര സഭാ ജീവനക്കാർ തുടങ്ങിയവരുടെ വിസാ കാലാവധി നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. അതേസമയം ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് തുടരുന്നതിനാൽ രാജ്യത്തെ 107 ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റുകൾ തുറക്കില്ല. അതേസമയം ചരക്കു കടത്തുമായി ബന്ധപ്പെട്ടവർക്കും വിമാന ജീവനക്കാർക്കും നിയന്ത്രണം ബാധകമല്ല.