ന്യൂഡൽഹി : മുംബൈയിലെ നാവികസേനാ ആസ്ഥാനത്തുള്ള ഐഎൻഎസ് ആൻഗ്രെ എന്ന കപ്പലിലെ നാവികരായ 20 പേരെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈയിലെ ഐഎൻഎച്ച്എസ് അശ്വിനി എന്ന ഇന്ത്യൻ നേവി ആശുപത്രിയിലേക്ക് മാറ്റി. 130പേരെ ക്വാറന്റൈനിലേക്കും.
ഏപ്രിൽ 7ന് ഒരു നാവികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം ബാധിച്ച ആകെ നാവികരുടെ എണ്ണം 27ായി. നിലവിൽ ഒരു യുദ്ധക്കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ജോലി ചെയ്യുന്ന ആർക്കും രോഗബാധയില്ലെന്ന് നാവികസേന വ്യക്തമാക്കി.നിലവിൽ മുംബൈ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഐഎൻഎസ് ആൻഗ്രെ പടിഞ്ഞാറൻ നാവികകമാൻഡിലെ കപ്പലുകളിലേക്ക് സാധനങ്ങളും ലോജിസ്റ്റിക്‌സും എത്തിക്കാനും ഭരണപരമായ കാര്യങ്ങൾ നടത്താനും ഉപയോഗിക്കുന്ന മാതൃക കപ്പലാണ്.