ന്യൂഡൽഹി : ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. 12 മണിക്കൂറിനിടെ 176 കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികൾ 1,275 ആയി.
ഇന്നലെ മൂന്ന് മരണം. ഇതോടെ ആകെ മരണം 41 ആയി.
രോഗം സ്ഥിരീകരിച്ച 170 പേരിൽ 77 പേരും അഹമ്മദാബാദിലുള്ളവരാണ്. സൂറത്തിൽ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.