covid

ന്യൂഡൽഹി:ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ 2020'-21 അധ്യയനവർഷത്തെ സിലബസ് ലഘൂകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയൽ. പറഞ്ഞു.

മാർച്ച് 16 മുതൽ സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്ക് നിലവിൽ ഒന്നര മാസം നഷ്ടപ്പെട്ടു. ഇതേ അവസ്ഥ തന്നെയാവും മറ്റ് ക്ലാസുകളിലും .അതിനാൽ സിലബസ് ലഘൂകരിക്കാനുള്ള നടപടികൾക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് പല വിഷയങ്ങൾക്കും ചില യൂണിറ്റുകൾ പൂർണമായും ഒഴിവാക്കി. പ്രാക്ടിക്കൽ വിഷയങ്ങൾക്കും ചില ഇളവുകൾ വരുത്തിക്കൊണ്ടാണ് പരിഷ്‌കരണം..

പാഠ്യേതര പ്രവർത്തനങ്ങൾ

ഒഴിവാക്കിയേക്കും

വരുന്ന അദ്ധ്യയനവർഷം വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കിയേക്കും. പരമാവധി സമയം അക്കാഡമിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണിത്. ആദ്യ ടേമിൽ ഇപ്പോഴുള്ളതുപോലെ അദ്ധ്യയനം നടത്താനും രണ്ടാമത്തെ ടേമിലേക്കുള്ള പാഠഭാഗങ്ങൾ കുറയ്ക്കാനുമാണ് ബോർഡ് ശ്രമിക്കുന്നത്.വിദ്യാർത്ഥികളോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും അടച്ചിടൽ മൂലം അവർ വിഷാദത്തിലേക്കും ഒറ്റപ്പെടലിലേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ധ്യാപകരോട് ബോർഡ് നിർദേശിച്ചു.സിലബസ് ലഘൂകരിക്കാനുള്ള നടപടികൾ എൻ.സി.ഇ. ആർ.ടി. നേരത്തേ ആരംഭിച്ചിരുന്നു.

ജെ ഇ ഇ ജൂണിൽ

ഏപ്രിലിൽ നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂണിൽ നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.മേയ് 17 ന് നടത്താനിരുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ തൊട്ടടുത്ത മാസമുണ്ടാവും..