# ലോക്ക് ഡൗൺ നടപടികൾ പ്രാദേശിക സാഹചര്യമനുസരിച്ച് കൂടുതൽ കർക്കശമാക്കാമെങ്കിലും മാർഗനിർദ്ദേശങ്ങളിൽ വെള്ളം ചേർത്ത് ഇളവുകൾ നൽകാൻ പാടില്ല.
# കേരള സർക്കാർ ഏപ്രിൽ 17ന് ഇറക്കിയ ഉത്തരവിൽ വർക്ക് ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, റസ്റ്റോറന്റുകൾ, ബുക്ക് സ്റ്റാളുകൾ, നഗരപരിധിയിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവ നിയന്ത്രണവിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതും നഗരങ്ങളിൽ ബസ് സർവീസ് തുടങ്ങാനും സ്വകാര്യ വാഹനങ്ങളിൽ കൂടുതൽ ആളെയിരുത്തി യാത്ര ചെയ്യാൻ അനുവദിച്ചതും കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ലംഘനം.
# 2005ലെ ദുരന്തനിവാരണ നിയമത്തെ അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ പുറത്തിറക്കിയ ലോക്ക് ഡൗൺ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയുണ്ട്.
# സംസ്ഥാന സർക്കാരുകൾ കൊവിഡ് പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാരുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി മാർച്ച് 31ന് ഉത്തരവിട്ടിരുന്നു.