ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 7.5 ദിവസമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോക്ക് ഡൗണിന് മുൻപ് 3.4 ദിവസത്തിലാണ് കൊവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായിക്കൊണ്ടിരുന്നത്. കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ മികച്ച നിരക്കാണ്. കേരളമാണ് ഒന്നാമത്. കേരളത്തിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നത് 72.2 ദിവസം കൊണ്ടാണ്. രണ്ടാം സ്ഥാനത്തുള്ള ഒഡിഷയിൽ 39.8 ദിവസം.
കഴിഞ്ഞ 14 ദിവസമായി ഒരു കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളുടെ എണ്ണം 59 ആയി ഉയർന്നു. എല്ലാ രോഗികളും ആശുപത്രി വിട്ടതോടെ ഗോവ കൊവിഡ് മുക്തമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.