ന്യൂഡൽഹി: ഡൽഹി പട്പട് ഗഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ നാലു മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയിൽ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം ആറായി. ഡൽഹിയിൽ വിവിധ ആശുപത്രികളിലായി 20 ഓളം മലയാളി നഴ്‌സുമാർക്ക് കൊവിഡ് ബാധയുണ്ട്. ദിൽഷാദ് ഗാർഡനിലെ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 9 മലയാളി നഴ്‌സുമാർക്കും അതിലൊരാളുടെ രണ്ടുവയസുള്ള മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.