ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. മരണം 590. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,336 പുതിയ കേസുകളും 36 മരണവും. അനൗദ്യോഗിക കണക്കുകൾ പ്രകാരം രോഗികൾ 18,973. മരണം 601. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3251 പേർ രോഗമുക്തരായി.
17.48 ശതമാനമാണ് ഇന്നലത്തെ കൊവിഡ് രോഗവിമുക്തി നിരക്ക്.
രോഗമുക്തി നിരക്ക് ഇങ്ങനെ-
ചൊവ്വ - 9.99 ശതമാനം
ബുധൻ -11.41 ശതമാനം
വ്യാഴം -12.02 ശതമാനം
വെള്ളി - 13.06 ശതമാനം
ശനി - 13.85 ശതമാനം
ഞായർ - 14.19 ശതമാനം
തിങ്കൾ - 14.75 ശതമാനം
ചൊവ്വ -17.48 ശതമാനം
മഹാരാഷ്ട്ര 5,000ത്തിലേക്ക്
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 4,666. മരണം 232. പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ 19 നഴ്സുമാരുൾപ്പെടെ 25 ജീവനക്കാർക്ക് കൊവിഡ്. മാസ്ക് ധരിക്കാത്തതിനാൽ മുംബയിൽ 1330 പേർക്കെതിരെ കേസെടുത്തു.
ഡൽഹി 2081. മരണം 47
ഗുജറാത്ത് 2,066. മരണം 77.
രാജസ്ഥാൻ 1659. മരണം 25.
തമിഴ്നാട് 1520. മരണം17.
മദ്ധ്യപ്രദേശ് 1485. മരണം 76. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 59കാരനായ പൊലീസുകാരൻ മരിച്ചു.
ഇൻഡോറിൽ 18 പുതിയ കേസുകൾ കൂടി. ആകെ 915. മരണം 52.
ഉത്തർപ്രദേശ് 1294. മരണം 18.
തെലങ്കാന 872. മരണം 23.
ആന്ധ്രയിൽ 35 പുതിയ കേസുകളും രണ്ട് മരണങ്ങളും ആകെ മരണം 22. ബാധിതർ 757.
കർണാടകയിൽ ഒരു മരണം കൂടി. ആകെ 17. കേസുകൾ 418.
കഴിഞ്ഞ 28 ദിവസമായി ഒരു കൊവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ഥലങ്ങളുടെ പട്ടികയിൽ രാജസ്ഥാനിലെ പ്രതാപ് ഗഡും
23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 61 ജില്ലകളിൽ കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകളില്ല.
തമിഴ്നാട്ടിൽ ടി.വി ചാനലിലെ 27 പേർക്ക് കൊവിഡ്
മുംബയിൽ 53 മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ ഒരു ടി.വി ചാനലിലെ 27 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 92 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. സംസ്ഥാനത്തെ അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ പശ്ചിമബംഗാൾ സർക്കാർ ഏർപ്പെടുത്തി.