tab-legue

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ഉൾപ്പെടെ 29 പേരെ ഉത്തർപ്രദേശിലെ അലഹബാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 16 പേർ വിദേശികളാണ്. തബ് ലീഗ് പ്രവർത്തകരായ ഇൻഡോനേഷ്യക്കാർക്ക് പള്ളിയിൽ താമസമൊരുക്കാൻ സഹായിച്ചതിനും പൊലീസിനെ വിവരം അറിയിക്കാത്തതിനും അലഹബാദ് സർവകലാശാല പ്രൊഫസർ മുഹമ്മദ് ഷാഹിദും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ഐസൊലേറ്റ് ചെയ്തു.

ഇൻഡോനേഷ്യക്കാരെ കൂടാതെ അറസ്റ്റിലായവരിൽ 9 പേർ തായ്‌ലൻഡ് സ്വദേശികളാണ്. ഒരു പശ്ചിമബംഗാൾ സ്വദേശിയുമുണ്ട്. വിദേശികൾക്കെതിരെ വിദേശനിയമ ലംഘനത്തിന് കേസെടുത്തിട്ടുണ്ട്. ഇവർ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്.