ന്യൂഡൽഹി: സ്പ്രിൻക്ളർ വിവാദം അവസാനിപ്പിക്കണമെന്നും ഇത് കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ ക്ഷീണിപ്പിച്ചുവെന്നും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. വിവാദം ഒഴിവാക്കേണ്ടതായിരുന്നു. എൽ.ഡി.എഫ് യോഗം വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹരിക്കണം. ഡാറ്റ സുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നീ വിഷയങ്ങളിൽ സി.പി.ഐക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.