niti-ayogh

ന്യൂഡൽഹി:ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിച്ചോ, നിയന്ത്രണങ്ങൾ കൊണ്ട് രാജ്യത്തെ സാമ്പത്തിക , ആരോഗ്യരംഗത്തെ നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിൽ വ്യക്തതതയുണ്ടാകുമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ പറഞ്ഞു.ലോക്ഡൗൺ കാലാവധി കുറയ്‌ക്കുന്നത് വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാകും. ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങും. രോഗവ്യാപനം വീണ്ടുമുണ്ടാകും.
അതോടെ ഇതുവരെ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കും. അതിനാൽ മേയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗൺ പിൻവലിക്കാവൂ.സമീപഭാവിയിൽ ഒരു തദ്ദേശീയ വാക്സിൻ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. വാക്സിൻ വികസനത്തിലും നിർമ്മാണത്തിലും ആഗോള കേന്ദ്രമാകാനുള്ള ഒരു അവസരവും ഇന്ത്യ നഷ്ടപ്പെടുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.