ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധയുള്ള ജില്ലകളുടെ എണ്ണം 430 ആയി ഉയർന്നു. ഏപ്രിൽ രണ്ടിന് ഇത് 211 ആയിരുന്നു. ആറ് നഗരങ്ങളിൽ 500 നു മുകളിൽ കൊവിഡ് കേസുകളുണ്ട്. ഇത് രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനമാണ്.
മുംബയിൽ രോഗബാധിതർ 3000 കടന്നിട്ടുണ്ട്. നിലവിൽ 3029. ഡൽഹിയിൽ 2081. അഹമ്മദാബാദ് 1298. ഇൻഡോറിൽ 915. പൂനെയിൽ 660. ജയ്പൂരിൽ 537.
അതേസമയം രോഗവ്യാപനത്തിന്റെ വേഗത കുറയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 8.7 ദിവസമായിട്ടുണ്ട്. ലോക്ക്ഡൗണിന് മുമ്പ് ഇത് 3.4 ദിവസം എന്ന നിലയിലായിരുന്നു.
രാജ്യത്തെ 60 ശതമാനം കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്.
-മഹാരാഷ്ട്രയിൽ 5218 കേസുകൾ. മരണം 251.
-ഗുജറാത്ത് 2272. മരണം 95.
-ഡൽഹി 2,156. മരണം 47.
-രാജസ്ഥാൻ 1868. മരണം 27.
-തമിഴ്‌നാട് 1596. മരണം 18.
-മദ്ധ്യപ്രദേശ് 1587. മരണം 80.
-ഉത്തർപ്രദേശ് 1337. മരണം 21.
-തെലങ്കാന 928. മരണം 23.
-ആന്ധ്രപ്രദേശ് 813. മരണം 24.
-കർണാടക 425. മരണം 17.
-പശ്ചിമബംഗാൾ 423. മരണം 15.