ന്യൂഡൽഹി: വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കൊവിഡ് മേഖലകളിലും അതി തീവ്രബാധിത മേഖലകളിലും യാത്രചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്ത് പല ഭാഗത്തും മാദ്ധ്യമ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. റിപ്പോർട്ടർമാർ, കാമറാമാൻമാർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്കു പുറമേ ഓഫീസ് ജീവനക്കാരുടെ ആരോഗ്യസുരക്ഷാ കാര്യത്തിലും മാനേജ്‌മെന്റുകൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശിച്ചു.