ന്യൂഡൽഹി: ഷെൽട്ടർഹോമുകളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പത്‌നി സവിത കോവിന്ദ് മാസ്‌ക് തുന്നുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രസിഡന്റ് എസ്‌റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ശക്‌തിഹട്ടിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഷെൽട്ടർഹോമുകളിൽ മാസ്‌കുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനായുള്ള മാസ്‌കാണ് പ്രഥമ വനിത തയ്യൽ മെഷീനിൽ തുന്നി മാതൃകയായത്.