ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ അഞ്ച് അന്തർ മന്ത്രാലയ സംഘങ്ങളെ കൂടി സംസ്ഥാനങ്ങളിലേക്ക് അയ്‌ക്കും. ഗുജറാത്തിലേക്ക് രണ്ടും ഒന്നുവീതം തമിഴ്നാട്, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലേക്കുമാണ്. നേരത്തെ അയച്ച ആറ് സംഘങ്ങളെ കൂടാതെയാണിത്.